വാർദ്ധക്യം വൈകിപ്പിക്കാനും, ചെറുപ്പം നിലനിർത്താനും സെക്സ് എന്ന ഒറ്റമൂലി ശീലമാക്കൂ; ആധികാരികമായ പഠനങ്ങൾ പറയുന്നത് ഇങ്ങനെ…

ലൈംഗികത ചെറുപ്പം നിലനിർത്തുമോ എന്ന വിഷയത്തില്‍ ഇതിനകം തന്നെ ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്. മിഖായേല്‍ റോയ്‌സന്റെ ‘RealAge – Are You as young as You Can Be?’എന്ന പുസ്തകത്തില്‍, ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സെക്സിന്റെ ആന്റി ഏജിംഗ്‌ സവിശേഷതകളെപ്പറ്റി പരാമർശിക്കുന്നുണ്ട്. “ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് പ്രായം കുറയ്ക്കാനും ചെറുപ്പം നിലനിർത്താനും സഹായിക്കും. ആഴ്ചയില്‍ ഒരു തവണ മാത്രം ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതില്‍ നിന്നും 1.6 വർഷം വരെ പ്രായത്തില്‍ കുറവ് അനുഭവപ്പെട്ടേക്കാം. വർഷത്തിന്റെ ആരോഹണ ക്രമത്തിലല്ല യഥാർത്ഥ പ്രായം കണക്കാക്കേണ്ടത്, ജീവശാസ്ത്രപരമായ ഘടകങ്ങളാണ് പ്രായം നിർണയിക്കുന്നത്,” എന്നാണ് റോയ്സണ്‍ അഭിപ്രായപ്പെട്ടത്.

1982 ഡിസംബറില്‍ പുറത്തിറക്കിയ മറ്റൊരു പഠനത്തില്‍, ലൈംഗികതയുടെ തീവ്രത പുരുഷന്റെയും അതിലൂടെ ഉണ്ടാകുന്ന ലൈംഗികാസക്തി സ്ത്രീയുടെയും ആയുസ് കൂടാൻ കാരണമാകുന്നുവെന്ന് ജറെന്റോളോജിസ്റ്റുകള്‍ പരാമർശിക്കുന്നുണ്ട്. ബോംബെ സൈക്കാട്രി സൊസൈറ്റിയുടെ 2008 ലെ സില്‍വർ ജൂബിലി നാഷണല്‍ അവാർഡിന് അർഹമായ ഒരു പ്രബന്ധത്തില്‍, പ്രായം കൂടുന്നതിനനുസരിച്ചുണ്ടാകുന്ന മാറ്റങ്ങള്‍ ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നുവെന്നും കൂടാതെ വലിയ ശതമാനം (83 .4 %) പുരുഷന്മാരും അൻപതുകള്‍ക്കു ശേഷവും ലൈംഗികത നിലനിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും പറയുന്നു.

സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഒരു വ്യക്തിയെ ചെറുപ്പം നിലനിർത്താൻ സഹായിക്കുമെന്ന് ഐ എ എസ് എച്ച്‌ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൻഡ്രോളജി ആൻഡ് സെക്ഷ്വല്‍ ഹെല്‍ത്ത് ) സ്ഥാപകൻ ഡോക്ടർ ചിരാഗ് ഭണ്ഡാരി അഭിപ്രായപ്പെടുന്നു. “ലൈംഗിക ബന്ധത്തിന് ശേഷം ഹാപ്പി ഹോർമോണ്‍സ് എന്നറിയപ്പെടുന്ന എൻഡോർഫിന്നിന്റെ അളവ് ഉയരുന്നു. സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആന്റി ഏജിങ് സവിശേഷത അടങ്ങിയ ടെസ്റ്റോസ്റ്റീറോണുകളുടെ അളവില്‍ വർധന ഉണ്ടാകുകയും ഇത് ഉന്മേഷത്തോടെയും ചെറുപ്പമായും നിലനില്‍ക്കാൻ സഹായിക്കുകയും ചെയ്യുന്നു.”

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.