കൽപ്പറ്റ : കുത്തക മാനേജ്മെന്റ്കൾക്കും കോർപ്പറേറ്റുകൾക്കും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി തൊഴിലാളി ദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താവണം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പെന്ന് ജില്ലാ പ്രസിഡണ്ട് പി പി ആലി. നാഷണൽ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി ) ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ തൊഴിൽ നിയമങ്ങൾ മുഴുവൻ അട്ടിമറിച്ച് കോർപ്പറേറ്റുകൾക്ക് ഒത്താശ ചെയ്യുമ്പോൾ കേരള സർക്കാർ ക്ഷേമനിധി ബോർഡുകൾ എല്ലാം തകർക്കുകയാണ്. നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് 13 മാസമായി പെൻഷൻ നൽകാതിരിക്കുന്നതും വിവിധ ആനുകൂല്യങ്ങൾക്ക് വേണ്ടി കൊടുത്ത അപേക്ഷകൾ ഒന്നും പരിഗണിക്കാതെ രണ്ടുവർഷമായി കെട്ടിക്കിടക്കുന്നതും പ്രതിഷേധാർഹം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുണ്ടക്കൈ,ചൂരൽമല പ്രദേശത്ത് ദുരന്തം ഉണ്ടായപ്പോൾ അവിടെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച 20 സന്നദ്ധ പ്രവർത്തകരെ അഡ്വ: ടി സിദ്ദിഖ് എംഎൽഎ യോഗത്തിൽ വച്ച് ആദരിച്ചു.യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് മുഴുവൻ തൊഴിലാളി നേതാക്കളും പ്രവർത്തകരും സജീവമായി രംഗത്തിറങ്ങാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ജോർജ് മണ്ണത്താനി അധ്യക്ഷനായിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ജീവൻ കുമാർ, പി കെ അബ്ദുറഹ്മാൻ, പി കെ വർഗീസ്,സി എം ലെനീഷ്, ഒ പി വാസുദേവൻ,ജസ്വിൻ പി ജെ, ഏലിയാമ്മ മാത്തുക്കുട്ടി, മേരി അരമ്പറ്റ കുന്ന് തുടങ്ങിയവർ സംസാരിച്ചു

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള