സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള സർവീസ് ചാർജ് കുറച്ച് മോട്ടോർ വാഹന വകുപ്പ്. എല്ലാ കാറ്റഗറി വാഹനങ്ങള്‍ക്കും 100 രൂപ വെച്ചാണ് കുറച്ചത്. ബൈക്ക്, കാർ ലൈസൻസ് എടുക്കാൻ 200 രൂപയായിരുന്നു സർവീസ് ചാർജ് ഈടാക്കിയിരുന്നത്. തുടക്കത്തില്‍ 60 ഈടാക്കിയിരുന്ന ചാർജ് പിന്നീട് 200 ആയി ഉയർത്തുകയായിരുന്നു. ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസൻസ് നടപ്പിലാക്കിയിട്ടും ഉയർന്ന സർവീസ് ചാർജ് ഈടാക്കിയത് ആക്ഷേപത്തിനിടയാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്