തെറ്റുറോഡ്: മാനന്തവാടി-തിരുനെല്ലി റോഡിൽ തെറ്റുറോഡ് കവലയ്ക്ക് സമീപം
കൂട്ടം തെറ്റിയെത്തിയ കാട്ടാന കുട്ടിയെ ഒടുവിൽ സുരക്ഷിത സ്ഥാനത്ത് എത്തി ച്ചു. റോഡിൽ നിന്നുള്ള കുട്ടിയാനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈ റലായിരുന്നു. ഇന്നലെ മുതൽ കുട്ടിയാനയെ വനപാലകർ നിരീക്ഷിച്ചുവരികയാ യിരുന്നു. ഇതിനിടെ ഇന്ന് പുലർച്ചെയോടെ കുട്ടിയാനയുടെ അമ്മയുൾപ്പെടെ യുണ്ടെന്ന് സംശയിക്കുന്ന കാട്ടാനക്കൂട്ടത്തെ വനത്തിൽ കണ്ടെത്തുകയും തുടർ ന്ന് ആനക്കുട്ടിയെ കാട്ടാനക്കൂട്ടത്തിനൊപ്പം ചേർത്ത് വിടുകയുമായിരുന്നു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്