ബത്തേരി: സുൽത്താൻ ബത്തേരി ചീരാലിൽ പിത്യമാതാവിനെ യുവാവ് കൊലപ്പെടുത്തി. ചീരാൽ വരിക്കേരി റെജി നിവാസിലെ രാഹുൽരാജ് (28) ആണ് മുത്തശ്ശി കമലാക്ഷിയെ (75) കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 10.30 ഓടെ ചീരാൽ വരിക്കേരിയിലെ വീട്ടിലാണ് സംഭവം. വാക്കു തർക്കത്തെ തുടർന്ന് കഴുത്തിൽ തുണി മുറുക്കിയാണ് കൊലപാതകം. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാഹുൽ രാജ് മാനസിക അസ്വാസ്ഥ്യവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയയാളാണ് എന്നാണ് പ്രാഥമിക വിവരം.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇയാൾ അധ്യാപകനായി നേരത്തെ ജോലി ചെയ്തിരുന്നു.

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങി
കമ്പളക്കാട്: കമ്പളക്കാട് ടൗണിൽ ബ്രേക്ക് തകരാറായതിനെ തുടർന്ന് സ്വകാര്യ ബസ് വീടിനു മുറ്റത്തേക്ക് ഇടിച്ചിറങ്ങി. പെട്രോൾ