മാനന്തവാടി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വേദനിക്കുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വൈകിട്ട് 3 00 ന് ലിറ്റിൽ ഫ്ലവർ സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച ഐക്യദാർഢ്യ റാലി ഗാന്ധി പാർക്കിൽ സമാപിച്ചു. മുനമ്പം ജനതയുടെ ഭൂസ്വത്തിന് മേലുള്ള അധികാരം പുനസ്ഥാപിക്കുക, കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി അംഗീകരിക്കുക, വക്കം ഭേദഗതിക്കെതിരെ നിയമസഭാ സാമാജികർ പാസാക്കിയ പ്രമേയം പിൻവലിക്കുക, ഇന്ത്യൻ ഭരണഘടനയ്ക്ക് മീതെ മത നിയമങ്ങൾ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും നടത്തപ്പെട്ടത്. അവസാനശ്വാസം വരെയും മുനമ്പം ജനതയ്ക്ക് ഒപ്പം എന്ന് സമ്മേളനം പ്രഖ്യാപിച്ചു. ഗാന്ധി പാർക്കിൽ നടന്ന പൊതുസമ്മേളനത്തിൽ എക്യുമെനിക്കൽ ഫോറം പ്രസിഡണ്ട് ഫാ. റോയി വലിയപറമ്പിൽ വിഷയ അവതരിപ്പിച്ച് സ്വാഗതം അറിയിച്ചു. ലത്തീൻ പള്ളി വികാരി ഫാ.വില്യം രാജൻ ഉദ്ഘാടനം ചെയ്തു. കണിയാരം കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട് സന്ദേശം നൽകി. മാനന്തവാടി രൂപത PRO സാലു അബ്രഹാം മുഖ്യ സന്ദേശം നൽകി. ഫാ. ബേബി പൗലോസ്, ഫാ. ജിമ്മി മൂലയിൽ, ഫാ. വർഗീസ്, , ജോസ് പുന്നക്കുഴി, ഷിനോജ് കോപ്പുഴ ,അബ്രഹാം പൊക്കത്തായി, സൽജു ജോബ്, ജോസ് പട്ടേരി എന്നിവർ പ്രസംഗിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്