കുഴൽപ്പണ മാഫിയ ; ലക്ഷ്യം 18 തികഞ്ഞവിദ്യാര്‍ത്ഥികള്‍

കാസർഗോഡ് : സംസ്ഥാനത്തേക്ക് അനധികൃതപണം കടത്തുന്നതിനും കൈമാറുന്നതിനും വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ കുഴല്‍പ്പണ മാഫിയ. അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ പ്രതിഫലം നല്‍കി വിദ്യാർത്ഥികളെ കൊണ്ട് അക്കൗണ്ട് തുടങ്ങിയ ശേഷം എടിഎം കാർഡ് കൈവശപ്പെടുത്തി ഇടപാട് നിയമവിധേയമാക്കുന്ന തന്ത്രമാണ് ഇവർ പറയുന്നത്.

നിയമത്തെ തോല്‍പ്പിക്കാൻ പതിനെട്ടാം അടവ്

1) പതിനെട്ട് വയസ് പൂർത്തിയായവരെ കൊണ്ട് പുതിയ സിം കാർഡ് എടുപ്പിച്ച്‌ ആധാർകാർഡ് നല്‍കി നിയമപ്രകാരമുള്ള അക്കൗണ്ട് തുടങ്ങും.

2) പ്രതിഫലമായി അയ്യായിരം തൊട്ട് പതിനായിരം രൂപ വരെ നല്‍കും.

3) ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ഉപയോഗിച്ച സിംകാർഡും എടിഎം പിൻ നമ്പറും തിരിച്ചു വാങ്ങിക്കും.

4) അക്കൗണ്ടിലേക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അയക്കുന്ന കള്ളപ്പണം എടിഎം വഴി പിൻവലിക്കും.

ഇത്തരം നിരവധി അക്കൗണ്ടുകള്‍ കൈവശപ്പെടുത്തി ലക്ഷങ്ങളുടെ ഇടപാട് നടത്താൻ കള്ളപ്പണ റാക്കറ്റുകള്‍ക്ക് കഴിയുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ മൈസൂർ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളില്‍ നിന്നാണ് പുതിയ തട്ടിപ്പിനെ കുറിച്ച്‌ വ്യക്തത ലഭിച്ചത്. തുടർ അന്വേഷണത്തിനായി മൈസൂർ പോലീസ് കഴിഞ്ഞ ദിവസം കോഴിക്കോട്ടും കാസർഗോഡും എത്തിയിരുന്നു. ചില അക്കൗണ്ടുടമകളുടെ വീടുകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇടപാട് നടത്തിയ എട്ടുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പിടിയിലായവരില്‍ ഒരാള്‍ കാസർഗോഡ് ജില്ലക്കാരനാണ്. തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ വീഴാതിരിക്കുന്നതിന് കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം വേണമെന്നാണ് പോലീസ് നിലപാട്.

കുഴല്‍പ്പണക്കാരെ പിന്തുടർന്ന് ഓണ്‍ലൈൻ തട്ടിപ്പുകാരും

പുതിയ ബാങ്ക് അക്കൗണ്ടുകള്‍ കൈവശപ്പെടുത്തിയുള്ള കുഴല്‍പ്പണക്കാരുടെ തട്ടിപ്പ് രീതി ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങളും പിന്തുടരുന്നതായി സൂചനയുണ്ട്. പണം നിക്ഷേപിക്കുന്നവർക്ക് സാധാരണ ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തെ കുറിച്ച്‌ വിവരങ്ങള്‍ ലഭിക്കാറില്ല. സമീപകാലത്തായി ഇത്തരക്കാർ പിടിയിലാകുന്ന സാഹചര്യത്തിലാണ് മറ്റുള്ളവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാട് ഈ സംഘങ്ങളും പിന്തുടരുന്നത്. കുഴല്‍പ്പണ റാക്കറ്റ് സംഘം ബാങ്ക് അക്കൗണ്ട് തുടങ്ങി പണത്തിന് രേഖ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനധികൃത പണം ബാങ്കുകളില്‍ എത്തിച്ചു രേഖകള്‍ ഉണ്ടാക്കുന്ന സംഘങ്ങളും പുതുതായി തുടങ്ങുന്ന ഇത്തരം അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.