ആധാര്‍ ലോക്ക് ചെയ്ത് തട്ടിപ്പുകള്‍ ഒഴിവാക്കാം

ആധാർ എന്നത് രാജ്യത്തെ പൗരന്റെ പ്രധാന രേഖയാണ്. ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പടെ തട്ടിപ്പുകാർ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആധാര്‍ അധിഷ്ഠിത പേയ്മെന്‍റ് സംവിധാനങ്ങളുടെ സുരക്ഷയില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദഗ്ധര്‍ അഭിപ്രയപ്പെടുന്നുണ്ട്. എസ്‌എംഎസോ, ഒടിപിയോ ഇല്ലാത തന്നെ തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാലാണിത്. വ്യക്തിപരമായ വിവരങ്ങള്‍ മോഷ്ടിച്ച്‌ ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇരകളെ തട്ടിപ്പുകാര്‍ കൊള്ളയടിക്കുന്നത്. എം-ആധാര്‍ ആപ്പ് അല്ലെങ്കില്‍ യുഐഡിഎഐയിലൂടെ ബയോമെട്രിക്സ് ലോക്ക് ചെയ്ത് ബാങ്ക് അകൗണ്ടുകളിലേക്കുള്ള തട്ടിപ്പുകാരുടെ കടന്നുകയറ്റം തടയണമെന്ന് നിര്‍ദേശിക്കുന്ന സന്ദേശങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്. ബയോമെട്രിക് ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന്, ആധാർ ഉടമകള്‍ക്ക് ബയോമെട്രിക് ലോക്കിംഗ് സേവനം ഉപയോഗപ്പെടുത്താം. ആധാർ ഓണ്‍ലൈനില്‍ എങ്ങനെ ലോക്ക് ചെയ്യാം എന്ന് പരിശോധിക്കാം..

1) UIDAI വെബ്സൈറ്റ് സന്ദർശിക്കുക .

2) ‘എന്റെ ആധാർ’ ടാബിലേക്ക് പോയി ‘ആധാർ സേവനങ്ങള്‍’ തിരഞ്ഞെടുക്കുക.

3) ആധാർ ലോക്ക്/അണ്‍ലോക്ക്’ തിരഞ്ഞെടുക്കുക.

4) ആധാർ നമ്പർ അല്ലെങ്കില്‍ VID നല്‍കുക.

5) CAPTCHA പൂരിപ്പിച്ച്‌ ‘OTP അയയ്ക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

6) രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച OTP നല്‍കുക.

7) സ്ക്രീനില്‍ പ്രദർശിപ്പിച്ചിരിക്കുന്ന നാലക്ക സുരക്ഷാ കോഡ് നല്‍കിയ ശേഷം, ‘എനേബിള്‍’ ക്ലിക്ക് ചെയ്യുക.

8) നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ ഇപ്പോള്‍ ലോക്ക് ചെയ്യപ്പെടും, ആവശ്യമുള്ളപ്പോള്‍ അണ്‍ലോക്ക് ചെയ്യേണ്ടിവരും.

*എം-ആധാർ ആപ്പ് വഴി ആധാർ ബയോമെട്രിക്‌സ് എങ്ങനെ ലോക്ക് ചെയ്യാം..?*

1) എം-ആധാർ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

2) ആധാർ നമ്പർ രജിസ്റ്റർ ചെയ്യുക.

3) ഒടിപി നല്‍കി നാലക്ക പിൻ സെറ്റ് ചെയ്യുക.

4) ആധാർ പ്രൊഫൈല്‍ ആക്സസ് ചെയ്യുക.

5) സ്ക്രീനിന്റെ മുകളിലെ മൂലയിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് താഴേക്ക് സ്ക്രോള്‍ ചെയ്യുക.

6) ലോക്ക് ബയോമെട്രിക്സ് തിരഞ്ഞെടുക്കുക.

7) നിങ്ങളുടെ ബയോമെട്രിക്സ് ലോക്ക് ചെയ്യുന്നതിന് നിങ്ങളുടെ നാലക്ക പിൻ നല്‍കുക.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.