സ്ഥിര തൊണ്ടവേദന ക്യാൻസർ ലക്ഷണമോ…?

എല്ലാ രോഗങ്ങളും ഗുരുതരമാകും മുൻപ് തന്നെ നമ്മുടെ ശരീരം പല തരത്തിലുള്ള സൂചനകളും നല്‍കും. എന്നാല്‍ പലരും അവയെ പാടേ അവഗണിക്കുകയോ അതിനെ വേണ്ടവിധം ഗൗരവമായി കാണാതെയിരിക്കുകയോ ചെയ്യാറുണ്ട്. അത്തരത്തില്‍ നമ്മളില്‍ പലരും അറിയാതെ പോകുന്ന ഒന്നാണ് തൊണ്ടയിലുണ്ടാകുന്ന ക്യാന്‍സര്‍. മൂക്കിന് പിന്നില്‍ ആരംഭിച്ച്‌ കഴുത്തില്‍ അവസാനിക്കുന്ന പേശികളുടെ ഒരു കുഴലാണ് തൊണ്ട എന്ന് പറയുന്നത്. ഇവിടെ ഉണ്ടാകുന്ന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് തൊണ്ടയിലെ ക്യാന്‍സര്‍ എന്ന രോഗം. അമിതമായുള്ള മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് പലപ്പോഴും തൊണ്ടയിലെ അര്‍ബുദത്തിന് കാരണമാകുന്നത്.

ലക്ഷണങ്ങള്‍ അറിയണം

പതിയെ ആണെങ്കിലും ശബ്ദം പരുക്കനാകുക, ശബ്ദത്തിലെ പെട്ടെന്നുള്ള മാറ്റം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, കഴുത്തിനുവശത്തെ വീക്കം തുടങ്ങിയവയാണ് ആരംഭത്തിലുള്ള രോഗലക്ഷണങ്ങള്‍. എന്നാല്‍ വിട്ടുമാറാത്ത സ്ഥിരമായ തൊണ്ടവേദനയും ചിലപ്പോള്‍ ക്യാന്‍സറിന്റെ സൂചനയാകാം. കടുത്ത ചുമ, ചുമയ്ക്കുമ്പോള്‍ രക്തം കാണുക, ശ്വാസത്തിലുള്ള തടസം, തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നതുപോലെ തോന്നുക, തൊണ്ടയിലെ വീക്കം തുടങ്ങിയവയും ഇതിന്റെ സൂചനകളാകാം. ചിലരില്‍ ഇതോടൊപ്പം ചെവി വേദനയുണ്ടാകാം. തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദനയെയും അവഗണിക്കരുത് . തൊണ്ടയില്‍ മാറാതെ നില്‍ക്കുന്ന മുറിവോ മുഴയോ ഉണ്ടെങ്കിലും അത് ശ്രദ്ധിക്കണം. 15 മുതൽ 20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ഉറപ്പായും ഒരു ഡോക്ടറെ കാണുക. മൂക്കില്‍ നിന്ന് ഉണ്ടാവുന്ന രക്തസ്രാവം, വിട്ടു മാറാത്ത മൂക്കടപ്പ്, കാരണമില്ലാതെ ശരീരഭാരം കുറയുന്നതും, നിരന്തരമായ സൈനസ് അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന തുടങ്ങിയവും ശ്രദ്ധിക്കാതെ പോകരുത്.

ശ്രദ്ധിക്കുക…

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു

തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാടിക്കുന്ന്, പുളിക്കംകവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എകെജി, കാറ്റാടി കവല, നടവയല്‍ ടൗണ്‍, നടവയല്‍ പള്ളി, ഓശാന ഭവന്‍, മണല്‍വയല്‍, ചീങ്ങോട്, ചീങ്ങോട് കെഡബ്ല്യൂഎ,

വാഹനലേലം

ജലസേചന വകുപ്പ് സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 12 എഫ് 1853 നമ്പറിലുള്ള 2011 മോഡല്‍ ടാറ്റ സ്പാസിയോ ഗോള്‍ഡ് വാഹനം ലേലം

അക്ഷയ കേന്ദ്രം റാങ്ക് ലിസ്റ്റ്

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മുട്ടില്‍ രണ്ട് മേഖലയിലെ അക്ഷയ കേന്ദ്രത്തിനായി തയ്യാറാക്കിയ പ്രൊവിഷണല്‍ റാങ്ക് പട്ടിക ജില്ലാ പഞ്ചായത്ത് ഓഫീസ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ 14 ദിവസത്തിനകം ജില്ലാ

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

അംശാദായ കുടിശ്ശികയാല്‍ അംഗത്വം നഷ്ടപ്പെട്ട കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 2025-26 വര്‍ഷത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. http:/www.ssportal.kerala.gov.in മുഖേന ഒക്ടോബര്‍ 31 നകം അപേക്ഷകള്‍ നല്‍കണം. രജിസ്‌ട്രേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.