സൈബര്‍ വലയില്‍ കുരുങ്ങാതിരിക്കാന്‍

സൈബര്‍ തട്ടിപ്പുകളെ ചെറുത്ത് ടെലികോം വകുപ്പ്. കബളിപ്പിക്കുന്ന ഫോണ്‍ കോളുകള്‍ തടയാനുള്ള കേന്ദ്രീകൃത സംവിധാനത്തിന് ഉടന്‍ തുടക്കം കുറിക്കും. വ്യാജ ഫോണ്‍ കോളുകള്‍ ‘ചക്ഷു’വിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. ഇന്ത്യന്‍ നമ്പറുകൾ ഉപയോഗിച്ചുള്ള 45 ലക്ഷം അന്താരാഷ്‌ട്ര വ്യാജ ഫോണ്‍ കോളുകളാണ് ടെലികോം സേവന ദാതാക്കള്‍
പ്രതിദിനം തടയുന്നത്. ഇന്ത്യന്‍ മൊബൈല്‍ നമ്പറുകളില്‍ നിന്നുള്ളതായി തോന്നിക്കുന്ന നിരവധി വ്യാജ ഫോണ്‍ കോളുകളാണ് ടെലികോം ഉപയോക്താക്കള്‍ക്ക് അടുത്തിടെയായി ലഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ കോളുകള്‍ കൈകാര്യം ചെയ്യുന്നത് വിദേശത്ത് പ്രവര്‍ത്തിക്കുന്ന സൈബര്‍ കുറ്റവാളികളാണ്. ഫോണ്‍ കോളുകളുടെ യഥാര്‍ത്ഥ ഉറവിടം മറയ്‌ക്കാന്‍ ഇവര്‍ കോളിംഗ് ലൈന്‍ ഐഡന്റിറ്റി ചൂഷണം ചെയ്യുന്നു. മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കല്‍, വ്യാജ ഡിജിറ്റല്‍ അറസ്റ്റുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ നിയമ നിര്‍വഹണ ഏജന്‍സികളുടെയോ പേരില്‍ ആള്‍മാറാട്ടം എന്നിവ ഉള്‍പ്പടെ ഭീഷണികളുമായി ജനങ്ങളെ കബളിപ്പിക്കുന്ന നിരവധി സംഭവങ്ങളിലേക്ക് ഇത് നയിച്ചു. സമീപകാല കേസുകളില്‍ മയക്കുമരുന്ന്, സെക്സ് റാക്കറ്റുകള്‍ എന്നിവ ഉള്‍പ്പടെ നിരവധി തെറ്റായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതോടെ പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക ഏറുന്നു. വര്‍ധിച്ചുവരുന്ന ഈ ഭീഷണിക്ക് മറുപടിയായി ടെലികോം സേവന ദാതാക്കളുമായി (ടിഎസ്പി) സഹകരിച്ച്‌ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് ഇത്തരം കബളിപ്പിക്കുന്ന അന്താരാഷ്‌ട്ര ഫോണ്‍ കോളുകള്‍ രാജ്യത്തെ ടെലികോം ഉപയോക്താക്കളില്‍ എത്തുന്നതിന് മുമ്പ് തിരിച്ചറിയാനും തടയാനുമായി ഒരു നൂതന സംവിധാനം രൂപകല്‍പ്പന ചെയ്ത് അവതരിപ്പിച്ചു. ഈ സംവിധാനം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ടിഎസ്പി തലത്തില്‍ സ്വന്തം ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചുള്ള കബളിപ്പിക്കുന്ന കോളുകള്‍ തടയുന്നു. കേന്ദ്രീകൃതതലത്തില്‍ മറ്റ് ടിഎസ്പികളില്‍ നിന്നുള്ള ഉപയോക്താക്കളുടെ നമ്പറുകള്‍ ഉപയോഗിച്ചുള്ള വ്യാജ കോളുകള്‍ തടയുന്നതാണ് രണ്ടാം ഘട്ടം. നിലവില്‍, നാല് ടെലികോം സേവന ദാതാക്കളും ഈ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. 4.5 മില്യണ്‍ വ്യാജ കോളുകളുടെ മൂന്നിലൊന്നും ഇന്ത്യന്‍ ടെലികോം ശൃംഖലയിലേക്ക് പ്രവേശിക്കുന്നത് ഇതുവഴി തടയുന്നു. തട്ടിപ്പുകാര്‍ പൊതുജനങ്ങളെ കബളിപ്പിക്കാന്‍ പുതിയ രീതികള്‍ സ്വീകരിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്നുണ്ട്. ഇത്തരം പുതിയ വഴികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ടെലികോം വകുപ്പ് ഉപയോക്താക്കളെ സംരക്ഷിക്കാന്‍ സമയബന്ധിതമായ നടപടികള്‍ കൈക്കൊള്ളുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ യുഗത്തില്‍ ടെലികോം ആവാസവ്യവസ്ഥയെ സുരക്ഷിതവും അപകടരഹിതവുമാക്കാന്‍ ടെലികോം വകുപ്പ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ക്കിടയിലും മറ്റ് മാര്‍ഗങ്ങളിലൂടെ തട്ടിപ്പുകാര്‍ വിജയം കണ്ടെത്തുന്ന സംഭവങ്ങള്‍ ഇനിയും ഉണ്ടായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമായി ടെലികോം ഉറവിടങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തിരിച്ചറിയാനും തടയാനും ടെലികോം വകുപ്പിനെ സഹായിക്കുന്നതിന്, സംശയാസ്പദമായ ആശയവിനിമയങ്ങള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ ടെലികോം വകുപ്പ് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആള്‍മാറാട്ടം, ചൂഷണം എന്നിവയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും ഭീഷണി സാധ്യതകള്‍ക്കെതിരെ മുന്‍കൂര്‍ നടപടി സാധ്യമാക്കുന്നതിനും ഇത് സഹായിക്കും. സ്‌ക്രീന്‍ഷോട്ട്, സന്ദേശം ലഭിച്ച രീതി, ലക്ഷ്യമിട്ട തട്ടിപ്പിന്റെ തലം, സന്ദേശമോ കോളോ ലഭിച്ച തീയതിയും സമയവും തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടെ സംശയാസ്പദമായ വ്യാജകോളുകള്‍, എസ്‌എംഎസ്, വാട്ട്സാപ്പ് സന്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് സഞ്ചാര്‍ സാഥി പ്ലാറ്റ്ഫോമില്‍ ലഭ്യമായ ചക്ഷു സംവിധാനത്തില്‍ ഇത്തരം കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം. തുടര്‍ന്ന് ഒടിപി ഉപയോഗിച്ചുള്ള പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കും. സൈബര്‍ തട്ടിപ്പില്‍ നിന്ന് പൗരന്മാരെ രക്ഷിക്കുന്നതിനുള്ള സുപ്രധാന കാല്‍വയ്‌പ്പാണ് ചക്ഷു സംവിധാനം. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാര്യക്ഷമമായ ഒരു സംവിധാനം ഉറപ്പാക്കുന്നതിലൂടെ, കബളിപ്പിക്കപ്പെടാവുന്ന സാഹചര്യങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും സാധിക്കുന്നു. അതുവഴി ഉപയോക്താക്കളെ വ്യക്തിഗതവും സാമ്പത്തികവുമായ നഷ്ടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു

തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാടിക്കുന്ന്, പുളിക്കംകവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എകെജി, കാറ്റാടി കവല, നടവയല്‍ ടൗണ്‍, നടവയല്‍ പള്ളി, ഓശാന ഭവന്‍, മണല്‍വയല്‍, ചീങ്ങോട്, ചീങ്ങോട് കെഡബ്ല്യൂഎ,

വാഹനലേലം

ജലസേചന വകുപ്പ് സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 12 എഫ് 1853 നമ്പറിലുള്ള 2011 മോഡല്‍ ടാറ്റ സ്പാസിയോ ഗോള്‍ഡ് വാഹനം ലേലം

അക്ഷയ കേന്ദ്രം റാങ്ക് ലിസ്റ്റ്

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മുട്ടില്‍ രണ്ട് മേഖലയിലെ അക്ഷയ കേന്ദ്രത്തിനായി തയ്യാറാക്കിയ പ്രൊവിഷണല്‍ റാങ്ക് പട്ടിക ജില്ലാ പഞ്ചായത്ത് ഓഫീസ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ 14 ദിവസത്തിനകം ജില്ലാ

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

അംശാദായ കുടിശ്ശികയാല്‍ അംഗത്വം നഷ്ടപ്പെട്ട കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 2025-26 വര്‍ഷത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. http:/www.ssportal.kerala.gov.in മുഖേന ഒക്ടോബര്‍ 31 നകം അപേക്ഷകള്‍ നല്‍കണം. രജിസ്‌ട്രേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.