തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് .അഡ്വ. ചാത്തുക്കുട്ടി, മുൻ മെമ്പർ കേശവൻ, എക്സിക്യൂട്ടീവ് ഓഫീസർ ജിതേഷ്, മുൻ എക്സിക്യൂട്ടീവ് ഓഫീസർ, കെ. സി. സദാനന്ദൻ. കമ്മിറ്റി പ്രസിഡണ്ട് എൻ.വി. സുബ്രഹ്മണ്യ സ്വാമി,പുളിയാംപറ്റ ക്ഷേത്രം കമ്മറ്റി പ്രസിഡണ്ട് സുധാകരൻ എന്നിവർസംസാരിച്ചു. ക്ഷേത്രം കമ്മറ്റി സെക്രട്ടറി കെ.മോഹന ചന്ദ്രൻ ഉണ്ണിത്താൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രമോദ് തൃക്കൈപ്പറ്റ നന്ദിയും പറഞ്ഞു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







