മാനന്തവാടി: ചുരത്തിൽ നിരന്തരമുണ്ടാകുന്ന ബ്ലോക്കുകൾ വയനാടൻ ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആക്s ജില്ലാകമ്മിറ്റി ആവശ്യപെട്ടു.
ആക്ട സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ആക്ട സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികൾക്ക് ജില്ലാ കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. വയനാട് ജില്ലാ ജനറൽബോഡിയോഗം ജനുവരി 21 ന് നടത്താനും യോഗം തീരുമാനിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി ബ്രാൻ യോഗം ഉദ്ഘാടനം ചെയ്തു. അനീഷ് വരദൂർ സ്വാഗതവും അജൽ നന്ദിയും പറഞ്ഞു.
രമിത് രവി അധ്യക്ഷനായിരുന്നു.
മനു മത്തായി, കിരൺ, ഷീന, ആകർഷ തുടങ്ങിയവർ സംസാരിച്ചു.








