ഐ.ടി.ഐ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിന് ജില്ലയിലെ ഐ.ടി.ഐകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള (പി.എം.എൻ.എ.എം) സംഘടിപ്പിക്കുന്നു. ഡിസംബർ 22ന് രാവിലെ 9.30 മുതൽ കൽപ്പറ്റ കെ.എം.എം ഗവ ഐ.ടി.ഐയിൽ മേള നടക്കും. അപ്രന്റിസ്ഷിപ്പ് പരിശീലന കാലയളവിൽ പ്രതിമാസ സ്റ്റൈപ്പന്റും പരിശീലനം പൂർത്തിയാക്കുമ്പോൾ ദേശീയ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും (എൻ.എ.സി) ലഭിക്കും. തൊഴിൽദാതാക്കൾ, ഐ.ടി.ഐ പഠനം പൂർത്തിയാക്കിയവർക്കും മേളയിൽ പങ്കെടുക്കാം. ഇലക്ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക് (ഡീസൽ), ഇലക്ട്രോണിക്സ് മെക്കാനിക്, ഹോസ്‍പിറ്റാലിറ്റി, പ്ലംബർ തുടങ്ങിയ വിവിധ ട്രേഡുകളിൽ പരിശീലനം നേടിയ ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് കൽപ്പറ്റ കെ.എം.എം ഗവ ഐ.ടി.ഐ പ്രിൻസിപ്പലിനെ ബന്ധപ്പെടാം. ഫോൺ: 9447426515

ക്വട്ടേഷൻ ക്ഷണിച്ചു
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







