കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സാങ്കേതികവിദ്യയ്ക്ക് പിന്നാലെ പായുന്ന കാലത്ത് ചാറ്റ്ജിപിടിയുടെ നിര്‍ദേശം അനുസരിച്ച് പതിമൂന്ന്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതില്‍ പ്രതികരിച്ച് മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ. ചാറ്റ്ജിപിടി എന്നോട് ചെയ്യാന്‍ പറഞ്ഞു, അതുകൊണ്ട് ഞാന്‍ ചെയ്തു. 13 വയസ്സ് മാത്രമുള്ള ഒരു പയ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ട് ഹോസ്പിറ്റലിൽ വന്നിരിക്കുകയാണെന്നും എന്നെ അത് വളരെയധികം പേടിപ്പെടുത്തിയ കാര്യമാണ് ഹോസ്പിറ്റലിൽ നടന്നിരിക്കുന്നതെന്നും അല്‍ഷിഫ പറഞ്ഞു.
പലരും നിങ്ങളുടെ ഇമോഷൻസ്, ഫ്രസ്ട്രേഷൻ, ട്രോമാസ് എല്ലാം ചാറ്റ്ജിപിടിയോട് പങ്കുവെച്ചിട്ടുള്ളവർ ആയിരിക്കാം. ഇത് തരുന്നത് വളരെ നൈമിഷികമായ ഒരു റിലീഫ് മാത്രമാണ്. നിങ്ങൾ എന്തെങ്കിലും ഒരു കാര്യം പോയി ഷെയർ ചെയ്യുമ്പോൾ ചാറ്റ്ജിപിടി അതിനെയെല്ലാം വാലിഡേറ്റ് ചെയ്തു വിടുകയാണ് ചെയ്യുക. അതിൽ നിന്ന് നിങ്ങൾക്ക് കുറച്ച് റിലീഫ് കിട്ടുമെന്നും എന്നാൽ ഇതിന്‍റെ റിസ്ക് എത്രത്തോളമാണ് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണമെന്നും അല്‍ഷിഫ പറഞ്ഞു. മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പലരും സാങ്കേതിക ലോകത്തിൻ്റെ പുറമേ പോകുന്ന കാലത്ത് അല്‍ഷിഫ പറയുന്ന വാക്കുകൾ വളരെ പ്രധാനപ്പെട്ടതാണ്.

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം
ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തി. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രം ചാർട്ട് തയ്യാറാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ 10







