മുട്ടിൽ : ഈ വർഷം ഡിസംബറിൽ നടക്കുന്ന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതലത്തിൽ പരിശീലനം നൽകി.”ഇനിയുമൊഴുകും മാനവ സേവനത്തിന് ജീവവാഹിനിയായ്” എന്നാണ് ഈ വർഷത്തെ ക്യാമ്പിന്റെ പേര്. ജില്ലയിലെ 59 യൂണിറ്റുകളിൽ നിന്നുള്ള പ്രോഗ്രാം ഓഫീസർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത് .ക്യാമ്പിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും , ക്യാമ്പ് സംഘാടനത്തെ സംബന്ധിച്ചും പരിശീലനം നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം മുട്ടിൽ ഡബ്ലിയു ഒ വിഎച്ച്എസ്എസ് ൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ ഗൗസ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ജില്ലാ കൺവീർ കെ. എസ് ശ്യാൽ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കൺവീനർമാരായ എം കെ രാജേന്ദ്രൻ, വി പി സുഭാഷ് , കെ ഡി സുദർശനൻ, കെ രവീന്ദ്രൻ , പി കെ സാജിദ്, മുട്ടൽ പ്രോഗ്രാം ഓഫീസർ എ സഫ്വാൻ എന്നിവർ സംസാരിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







