കൂറ്റൻ ജയം നേടിയിട്ടും ഇന്ത്യ വിൻഡീസിന് പിന്നിൽ തന്നെ ഇന്ത്യ; ദുബെയുടെ 2 ഓവറുകള്‍ പാരയായി, ഇനി വിധി നിർണ്ണയിക്കുക കൊൽക്കത്ത

സിംബാബ്‌വെക്കെതിരെ 72 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിട്ടും സൂപ്പര്‍ 8പോയന്‍റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടക്കാനാവാതെ ഇന്ത്യ. ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വിയോടെ നെറ്റ് റണ്‍റേറ്റില്‍ ഏറെ പിന്നിലായിപ്പോയിരുന്നു. എന്നാല്‍ സിംബാബ്‌വെക്കിതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലുയര്‍ത്തിയിട്ടും ഇന്ത്യക്ക് 100 റണ്‍സിന് മുകളിലുള്ള വിജയം നേടാനായില്ല. 108 റണ്‍സിന് മുകളിലുള്ള ജയം നേടിയിരുന്നെങ്കില്‍ ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസിന്‍റെ നെറ്റ് റണ്‍റേറ്റ് മറികടക്കാനാവുമായിരുന്നുെവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. സിംബാബ്‌വെ ടോട്ടല്‍ 148 റണ്‍സില്‍ ഒതുക്കിയിരുന്നെങ്കില്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടക്കാനാവുമായിരുന്നു. എന്നാല്‍ ദുബെയുടെ ഓവറുകളില്‍ തകര്‍ത്തടിച്ച റിയാന്‍ ബെന്നറ്റ് സിംബാബ്‌വെ സ്കോര്‍ 184 റണ്‍സിലെത്തിച്ചതോടെ വിന്‍ഡീസിനെ നെറ്റ് റണ്‍റേറ്റില്‍ മറികടക്കാനുളള അവസരം ഇന്ത്യ നഷ്ടമാക്കി.

ശിവം ദുബെയും രണ്ടോവറുകളാണ് ഇന്ത്യയുടെ 100 റണ്‍സിന് മുകളിലുള്ള ജയം തടഞ്ഞത്. രണ്ടോവറില്‍ 46 റണ്‍സാണ് ശിവം ദുബെ വഴങ്ങിയത്. രണ്ട് നോ ബോളും നാലു വൈഡുമെറിഞ്ഞ‌ ദുബെ തന്‍റെ ആദ്യ ഓവറില്‍ 26 ഉം രണ്ടാം ഓവറില്‍ 20ഉം റണ്‍സാണ് വഴങ്ങിയത്. ഇതോടെ ഒരു ലോകകപ്പ് മത്സരത്തില്‍ ആദ്യ രണ്ടോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേട് ദുബെയുടെ തലയിലായി.

ജസ്പ്രീത് ബുമ്രക്കും ഹാര്‍ദ്ദിക് പാണ്ഡ്യക്കും ഓരോ ഓവര്‍ വീതം ബാക്കിയുണ്ടായിട്ടും അവസാന ഓവര്‍ ശിവം ദുബെക്ക് നല്‍കിയ സൂര്യകുമാറിന്‍റെ തീരുമാനവും തിരിച്ചടിയായി. അവസാന ഓവറില്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ ഒരു വിക്കറ്റെടുത്തെങ്കിലും 20 റണ്‍സ് ദുബെ വിട്ടുകൊടുത്തു. 72 റണ്‍സ് ജയത്തോടെ രണ്ട് കളികളില്‍ ഒരു ജയമുള്ള ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് ഇപ്പോഴും -0.100 ആണ്. ദക്ഷിണാഫ്രിക്കക്കെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് ഇപ്പോഴും +1.791 നെറ്റ് റണ്‍റേറ്റുണ്ട്.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.