സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. 2026 ഏപ്രില്‍ 1 മുതല്‍ 2029 മാര്‍ച്ച് 31 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് ഈ അനുമതി. പട്ടികയിലുള്ള ബാങ്കുകളില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, റഷ്യന്‍ ബാങ്കായ സ്‌ബെര്‍ ബാങ്ക് എന്നിവയ്ക്ക് സ്വര്‍ണ്ണം മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവാദമുള്ളൂ. മറ്റുള്ള ബാങ്കുകള്‍ക്ക് വെള്ളിയും ഇറക്കുമതി ചെയ്യാം.

നേരത്തെ, സര്‍ക്കാര്‍ വിജ്ഞാപനം വൈകിയത് കാരണം ബാങ്കുകള്‍ സ്വര്‍ണ്ണ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇത് വിപണിയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഇറക്കുമതി നിയന്ത്രിച്ചതിനാല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ലഭ്യത കുറയുമെന്നും അത് വഴി വിലക്കയറ്റം ഉണ്ടാകുമെന്നും ആശങ്ക പരന്നു. ഇതോടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ ഓഹരി വിലയില്‍ വന്‍ ഇടിവുണ്ടായി. കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരികള്‍ ആറ് ശതമാനത്തോളം ഇടിഞ്ഞ് 415.25 രൂപയിലെത്തി. ടൈറ്റന്‍ ഓഹരികള്‍ മൂന്ന് ശതമാനം ഇടിഞ്ഞ് 4,330 രൂപയായി. അതേസമയം, പൊതുമേഖലാ വ്യാപാര സ്ഥാപനമായ എം.എം.ടി.സി ഓഹരികള്‍ 16 ശതമാനം നേട്ടമുണ്ടാക്കി.

ഇറക്കുമതി നിയന്ത്രിക്കാന്‍ കാരണം
പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, വളം എന്നിവയുടെ വില വര്‍ധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. വ്യാപാരക്കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനുമാണ് സ്വര്‍ണ്ണ ഇറക്കുമതിയില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നത്. 2025-ല്‍ ഇന്ത്യയിലെ സ്വര്‍ണ്ണ ആവശ്യകത അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 710.9 മെട്രിക് ടണ്ണിലെത്തിയിരുന്നു.

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

വാല്‍പ്പാറയില്‍ വൻ അപകടം, മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 8 അധ്യാപകര്‍ക്ക് ജീവൻ നഷ്ടം, 7 പേരും സ്ത്രീകള്‍; 5 പേര്‍ക്ക് ഗുരുതര പരിക്ക്

പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ മരിച്ചു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു.

കെ ഫോർ കെയർ എക്സിക്യൂട്ടീവ്: വനിതകൾക്ക് അവസരം

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വയോജന- രോഗി പരിചരണ മേഖലയില്‍ തൊഴില്‍ നേടാന്‍ കുടുംബശ്രീ വനിതകള്‍ക്ക് അവസരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷൻ

സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.

പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പനമരം: പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നീരുട്ടാടി വട്ടപ്പോയിൽ സ്വദേശി ശരത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേനയിലെ സ്പെഷ്യൽ സ്കൂബ ടീം പുഴയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.