സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞതായി കളക്ടർ പറഞ്ഞു.സബ് കളക്ടർ അതുൽ സാഗർ, അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന ഡെപ്യൂട്ടി കളക്ടർമാരായ നിജു കുര്യൻ, എം.കെ ഇന്ദു ,കെ.കെ ബിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സ്വീപ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വാല്‍പ്പാറയില്‍ വൻ അപകടം, മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 8 അധ്യാപകര്‍ക്ക് ജീവൻ നഷ്ടം, 7 പേരും സ്ത്രീകള്‍; 5 പേര്‍ക്ക് ഗുരുതര പരിക്ക്

പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ മരിച്ചു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു.

കെ ഫോർ കെയർ എക്സിക്യൂട്ടീവ്: വനിതകൾക്ക് അവസരം

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വയോജന- രോഗി പരിചരണ മേഖലയില്‍ തൊഴില്‍ നേടാന്‍ കുടുംബശ്രീ വനിതകള്‍ക്ക് അവസരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷൻ

സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.

പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പനമരം: പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നീരുട്ടാടി വട്ടപ്പോയിൽ സ്വദേശി ശരത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേനയിലെ സ്പെഷ്യൽ സ്കൂബ ടീം പുഴയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം

ബോർഡുകൾ നീക്കം ചെയ്യണം

കണിയാമ്പറ്റ :2026 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വിവിധ രാഷ്ട്രീയപ്പാർട്ടികൾ, സംഘടനകൾ എന്നിവർ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കംചെയ്യണമെന്ന് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.