പനമരം: പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നീരുട്ടാടി വട്ടപ്പോയിൽ സ്വദേശി ശരത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മാനന്തവാടി അഗ്നിരക്ഷാ സേനയിലെ സ്പെഷ്യൽ സ്കൂബ ടീം പുഴയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. നാട്ടുകാരുടെയും പോലീസിന്റെയും സഹകരണത്തോടെയായിരുന്നു മണിക്കൂറുകൾ നീണ്ട തെരച്ചിൽ.
തുടർ നടപടികൾക്കായി പനമരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.







