ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 2025-26 വര്‍ഷത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. http:/www.ssportal.kerala.gov.in മുഖേന ഒക്ടോബര്‍ 31 നകം അപേക്ഷകള്‍ നല്‍കണം. രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ച സ്‌കൂളുകള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കിയ ശേഷം അപേക്ഷിക്കാം. ഫോണ്‍ : 04936-202593

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു
തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്







