കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന് ഇരട്ടി മധുരമായി. ജില്ലാ തലത്തിൽ രണ്ടാമതായിപോയ ടീം അപ്പീലിലൂടെ മത്സരിച്ചാണ് അർഹിച്ച വിജയം കരസ്ഥമാക്കിയത്.
കഴിഞ്ഞ വർഷവും തരിയോട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ സംസ്ഥാന തലത്തിൽ പങ്കെടുത്തിരുന്നു.
കാർത്തിക ടി . എം, അഞ്ജന കെ.എൻ, നന്ദന ജയൻ, ശരണ്യ ടി.ബി, അമ്മു, രജിഷ ശശി, സനുഷ ചന്ദ്രൻ, മൃദുല കെ.എസ് ,സഞ്ജയ് ചന്ദ്രൻ, സജീഷ ശശി, രാധിക സതീഷ്, അഭിനവ് വിജയൻ, എന്നിവരാണ് സംസ്ഥാന തലത്തിൽ വിജയികളായത്. മായാ കൃഷ്ണൻ നിധീഷ് എന്നിവരായിരുന്നു പരിശീലകർ.

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്
കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്







