കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തരിയോട് എന്നിവയുടെ സഹകരണത്തോടുകൂടി സെക്കൻഡറി പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജിൻസി സണ്ണി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബേസിൽ പാലിയേറ്റീവ് ദിന സന്ദേശം നൽകി. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബുഷറ, ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്സാന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധനിഷാ സുനിൽ, സാഹിറ അഷ്റഫ്, എ കെ മുബഷിർ, ജെസ്സി തോമസ്, ബേബി മുത്തെടത്ത്, ഡോ. സരസ്വതി ദേവി, ഡോ. അഞ്ജുഷ, ഹെഡ് നേഴ്സ് എയ്ഞ്ചൽ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് നേഴ്സ് കേ കെ രാജാമണി നന്ദി പറഞ്ഞു. വലിയ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായി. നിർമ്മല ഹൈസ്കൂൾ ജെ ആർ സി ടീം, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, സന ലൈറ്റ് ആൻഡ് സൗണ്ട്, വ്യാപാരി വ്യവസായി ഏകോപനസമിതി, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി. ജെ എച്ച് ഐ ഷിബു, ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസൺ, കമ്മ്യൂണിറ്റി നേഴ്സ് ഫെമിൻ, വളണ്ടിയർമാരായ അനിൽകുമാർ, ശാന്തി അനിൽ, ടി കേ ജോർജ്, വി മുസ്തഫ, ബി സലിം, കെ ടി സബ്ന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.
ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന







