എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ…?

ഇന്ന് ഒരുപാട് പേർ അഭിമുഖീക്കരിക്കുന്ന വലിയ പ്രശ്നമാണ് എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു, അല്ലെങ്കില്‍ കേടുപാട് സംഭവിച്ചു എന്നത്. ഒരു ജോലിക്കോ മറ്റോ പോകാൻ ഉദ്ദേശിക്കുമ്പോഴാണ് ഇത് എല്ലാവരെയും കാര്യമായി ബാധിക്കുക. നമ്മുടെ നാട്ടിലെ ഒരു പൗരൻ്റെ അടിസ്ഥാന വിദ്യാഭ്യാസമെന്നത് എസ്‌എസ്‌എല്‍സി തന്നെയാണ്. അപ്പോള്‍ ഇതിൻ്റെ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ ഉണ്ടായ കാര്യം പറയാനുണ്ടോ. എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് കൂടുതലും നഷ്ടമായവർ പഴയ തലമുറയില്‍പ്പെട്ട ആളുകളാകാം. വിദേശത്തോ മറ്റോ ഒരു ജോലി തേടി എത്തുമ്പോഴായിരിക്കും ഈ സർട്ടിഫിക്കറ്റിനെക്കുറിച്ച്‌ ഓർക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഇവ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്താല്‍ വേവലാതി പിടിച്ച്‌ ഓടുകയെന്നത് സ്വഭാവികമാണ്. പുതിയ ഒരെണ്ണം എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നതിനെ കുറിച്ച്‌ പലർക്കും വലിയ ധാരണ കാണില്ലെന്ന് ചുരുക്കം. അങ്ങനെയുള്ള അറിവ് പകരുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അതില്‍ എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ എന്തു ചെയ്യാം എന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ പകർന്നു തരുന്നു.

കുറിപ്പില്‍ പറയുന്നത്

എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ എന്തു ചെയ്യും..? എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ അല്ലെങ്കില്‍ കേടുപാട് സംഭവിച്ച് ഉപയോഗശൂന്യമായി പോകുകയോ ചെയ്യുമ്പോള്‍, ജനന തീയ്യതി, വിലാസം, ജാതി തുടങ്ങിയവയുടെ ആധികാരിക രേഖയാണ് നഷ്ടപ്പെടുന്നത്. ആയതിനാല്‍ എസ്എസ്എല്‍സി സർട്ടിഫിക്കറ്റിന് നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഏറെ പ്രധാന്യമുണ്ട്. ഈ സഹചര്യത്തില്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തയ്യാറാക്കണം. അപേക്ഷയുടെ കൂടെ താഴെ പറയുന്ന രേഖകള്‍ തയ്യാറാക്കണം. ട്രഷറിയില്‍ ഡ്യൂപ്പ്ളിക്കറ്റ് സർട്ടിഫിക്കറ്റിന്റെ ഫീസ് ആയി 200 രൂപ അടച്ചതിന്റെ ചെല്ലാൻ കോപ്പി. സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ 50 രൂപയുടെ മുദ്രപത്രത്തില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ സീല്‍ പതിപ്പിച്ച സാക്ഷ്യപത്രം/വിദേശത്ത് വെച്ചാണ് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതെങ്കില്‍ ജുഡീഷ്യല്‍ അധികാരമുള്ള ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥന്റെ മുദ്ര പതിപ്പിച്ച സാക്ഷ്യപത്രം. PRD അംഗീകരിച്ച ഏതെങ്കിലും പത്രത്തില്‍ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതായി പരസ്യം ചെയ്തതിന്റെ കോപ്പി. സർട്ടിഫിക്കറ്റിന് കേടുപാടുകള്‍ സംഭവിച്ചതാണെങ്കില്‍ അതിനെ കുറിച്ചുള്ള വിവരണവും, കേടുപാടുകള്‍ സംഭവിച്ച സർട്ടിഫിക്കറ്റും. മേല്‍പ്പറഞ്ഞ രേഖകള്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം പരീക്ഷയെഴുതിയ സ്കൂളിന്റെ മേലധികാരിയുടെ മുമ്പാകെ സമർപ്പിക്കേണ്ടതാണ്. സ്കൂളിലെ മേലുദ്യോഗസ്ഥൻ മേല്‍പ്പറഞ്ഞ രേഖകള്‍ വെരിഫൈ ചെയ്തതിന് ശേഷം അപേക്ഷയോടൊപ്പം ഉള്ള സാക്ഷ്യ പത്രത്തില്‍ ഒപ്പിട്ട് തരുന്നതായിരിക്കും. മേല്‍പ്പറഞ്ഞ രേഖകളും, സാക്ഷ്യപത്രവും കൂടി തിരുവനന്തപുരത്തുള്ള പരീക്ഷാഭവനിലേക്ക് അയക്കേണ്ടതാണ്. സംസ്ഥാനത്തെ ഏത് ട്രഷറിയില്‍ വേണമെങ്കിലും ഫീസ് അടയ്ക്കാവുന്നതാണ്. കേരളത്തിന് പുറത്തുള്ള ആളുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ആണ് ഫീസ് അടക്കേണ്ടത്. ഇനി എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ വേവലാതിപ്പെടുകയല്ല വേണ്ടത്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കി ഇതില്‍ പറയുന്നപോലെ കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട് വിഷമത്തില്‍ കഴിയുന്ന പലർക്കും ഇത് പ്രയോജനപ്പെടും.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.