ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില നേരിയ തോതിൽ വർധിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില നേരിയ തോതിൽ വർധിച്ചു. ഒരാഴ്ചയ്ക്ക് ഷെഹ്‌സമാണ് സ്വർണവില ഉയരുന്നത്. പവന് ഇന്ന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,560 രൂപയാണ്.കഴിഞ്ഞ ഒരാഴ്ചകൊണ്ട് കേരള വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2800 രൂപയാണ്. ഇന്നലെ 880 രൂപയുടെ ഇടിവുണ്ടായിരുന്നു. രണ്ട് മാസത്തിന് ശേഷമാണു സ്വർണവില 55000 ത്തിലേക്ക് എത്തുന്നത്.

വിവാഹ വിപണിക്ക് വലിയ ആശ്വാസമാണ് വിലയിടിവ് നൽകുന്നത്. ഇന്നത്തെ നേരിയ വർധന ഉപഭോക്താക്കളിൽ ആശങ്ക നിറയ്ക്കുന്നുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6945 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5725 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ
നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ
നവംബർ 6 – ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ
നവംബർ 7 – സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ
നവംബർ 8 – സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
നവംബർ 9 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ
നവംബർ 10 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,200 രൂപ
നവംബർ 11 – സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ
നവംബർ 12 – സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ
നവംബർ 13 – സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. വിപണി വില 56,360 രൂപ
നവംബർ 14 – സ്വർണത്തിന്റെ വില 880 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ
നവംബർ 15 – സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 55,560 രൂപ

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു

തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാടിക്കുന്ന്, പുളിക്കംകവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എകെജി, കാറ്റാടി കവല, നടവയല്‍ ടൗണ്‍, നടവയല്‍ പള്ളി, ഓശാന ഭവന്‍, മണല്‍വയല്‍, ചീങ്ങോട്, ചീങ്ങോട് കെഡബ്ല്യൂഎ,

വാഹനലേലം

ജലസേചന വകുപ്പ് സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 12 എഫ് 1853 നമ്പറിലുള്ള 2011 മോഡല്‍ ടാറ്റ സ്പാസിയോ ഗോള്‍ഡ് വാഹനം ലേലം

അക്ഷയ കേന്ദ്രം റാങ്ക് ലിസ്റ്റ്

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മുട്ടില്‍ രണ്ട് മേഖലയിലെ അക്ഷയ കേന്ദ്രത്തിനായി തയ്യാറാക്കിയ പ്രൊവിഷണല്‍ റാങ്ക് പട്ടിക ജില്ലാ പഞ്ചായത്ത് ഓഫീസ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ 14 ദിവസത്തിനകം ജില്ലാ

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

അംശാദായ കുടിശ്ശികയാല്‍ അംഗത്വം നഷ്ടപ്പെട്ട കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 2025-26 വര്‍ഷത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. http:/www.ssportal.kerala.gov.in മുഖേന ഒക്ടോബര്‍ 31 നകം അപേക്ഷകള്‍ നല്‍കണം. രജിസ്‌ട്രേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.