അമ്പലവയൽ:
ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഞ്ചാടി, മുല്ല എന്നീ സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ സംഘടിപ്പിച്ച കൊയ്ത്തുൽസവം നെൻമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,സി ഡി ഒ സാബു പി.വി.,യൂണിറ്റ് വൈസ് പ്രസിഡൻറ് സുപ്രഭ വിജയൻ, സെക്രട്ടറി ഷീജ മനു, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ