വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വയനാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഒരു വര്‍ഷത്തേക്ക് ഓഫീസ് ആവശ്യത്തിനായി കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പ്രതിമാസം 2000 കിലോമീറ്റര്‍ ഓടുന്നതിന് പരമാവധി 35000 രൂപ അനുവദിക്കും. ഈ പരിധിയില്‍ നിജപ്പെടുത്തി വാഹനം നല്കാന് തയ്യാറുള്ളവര്‍ക്ക് ഡിസംബര്‍ 16 രാവിലെ 11 വരെ ടെണ്ടറുകള്‍ സമര്‍പ്പിക്കാം. അന്നേ ദിവസം വൈകീട്ട് 3 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04936 246098

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







