വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പരാതി നൽകിയത്. ഒരാഴ്ചയാണ് പരാതിക്ക് പിന്നിൽ പ്രത്യേക സംഘം ചെലവഴിച്ചത്. എസ്പി പൂങ്കുഴലിക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി. ഭ്രൂണത്തിൻ്റെ സാമ്പിൾ ശേഖരിച്ച പെൺകുട്ടി, ഇതാണ് കേസിൽ നിർണായക തെളിവായി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകൾ, ഫോൺ കോൾ വിവരങ്ങൾ, ചാറ്റുകൾ, താമസിച്ച മുറി എല്ലാം മൊഴി പ്രകാരം സത്യമാണെന്ന് പൊലീസ് അന്വേണത്തിൽ വ്യക്തമായി. രാഹുലിനെ പഴുതടച്ച് പൂട്ടാനായി, വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസിങ് വഴി രേഖപ്പെടുത്തിയ പൊലീസ് സംഘം, ഒരൊറ്റ വിവരവും പുറത്തേക്ക് പോകാതെ സൂക്ഷിച്ചു.

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60







