തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം: ജില്ലാ കളക്റ്റര്‍

തൊഴിലിടങ്ങളില്‍ സ്തീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള 2013 ലെ നിയമനുസരിച്ച് എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്റ്റര്‍ ആവശ്യപ്പെട്ടു.

കമ്മിറ്റി രൂപീകരിക്കണം

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 പ്രകാരമുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം. ഓഫീസ് സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമമോ അതിനുള്ള ശ്രമങ്ങളോ ഉണ്ടായാല്‍ പരാതിപ്പെടാനുള്ള കമ്മറ്റിയാണിത്. ഇതിനെക്കുറിച്ച് സ്ത്രീകള്‍ മാത്രമല്ല അറിയേണ്ടത്. ഓഫീസില്‍ ആരെല്ലാം ജോലി ചെയ്യുന്നുണ്ടോ അവരെല്ലാം അറിഞ്ഞിരിക്കണം. സ്ത്രീക്ക് താത്പര്യമില്ലാത്ത എന്തുതരം ലൈംഗിക നീക്കങ്ങളും കുറ്റകരമാണ്. ഉദാഹരണത്തിന് അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ ചേര്‍ന്ന് നില്‍ക്കുക, സ്പര്‍ശിക്കുക, ലൈംഗികാവശ്യങ്ങള്‍ അഭ്യര്‍ത്ഥിക്കുക, ലൈംഗിക ചുവയുള്ള തമാശകളോ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ചേഷ്ടകളോ കാണിക്കുക, അത്തരം ചിത്രങ്ങളോ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സോ കാണിക്കുക തുടങ്ങിയവയെല്ലാം ഈ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളാണ്. പത്തോ അതില്‍ കൂടുതലോ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് കമ്മറ്റി രൂപീകരിക്കണം എന്നാണ് നിയമം. പത്ത് പേര്‍ എന്നത് പത്ത് സ്ത്രീകള്‍ തന്നെ ആകണമെന്നില്ല. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യം എന്ന വ്യത്യാസമില്ലാതെ എല്ലായിടത്തും കമ്മിറ്റി വേണം.

ശിക്ഷാ നടപടികള്‍
ഈ നിയമ മനുസരിച്ച് താഴെ പറയുന്ന ശിക്ഷാ നടപടികള്‍ സ്വീകരിക്കാം. രേഖാമൂലമുള്ള ക്ഷമാപണം, നോട്ടീസ്/മെമ്മോ, പ്രൊമോഷനോ ശമ്പളവര്‍ദ്ധനവോ തടയല്‍, സസ്‌പെന്‍ഷന്‍, പിരിച്ചുവിടല്‍ തുടങ്ങിയ ശിക്ഷാനടപടികള്‍ നിര്‍ദ്ദേശിക്കാം. 60 ദിവസത്തിനകം ഈ ശുപാര്‍ശ അനുസരിച്ചുള്ള നടപടി എടുത്തില്ലെങ്കില്‍ സ്ഥാപനമേധാവി 50,000 രൂപ വരെയുള്ള പിഴ അടയ്‌ക്കേണ്ടിവരും. ജില്ലാ വികസന സമിതിയോഗത്തില്‍ സാമൂഹിക നീതി വകുപ്പിന് വേണ്ടി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും ഡിസ്ട്രിക് സബ് ജഡ്ജുമായ കെ. അനീഷ് ചാക്കോ നിയമത്തിന്റെ ആവശ്യകതയും പ്രായോഗികതയും സംബന്ധിച്ച ബോധവല്‍കരണ ക്ലാസ് നടത്തി. ഈ നിയമം എല്ലാ അര്‍ത്ഥത്തിലും സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതുമാണെന്ന്അദ്ദേഹംപറഞ്ഞു.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ്

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ

1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.