തിരുവനന്തപുരം:
ബ്ലാക്ക് ഫ്രൈഡേ കച്ചവടം പൊടിപൊടിക്കുന്നതിനിടെ അവസരം മുതലെടുത്ത് തട്ടിപ്പുകാര്‍. ഷോപ്പർമാരെയാണ് ഇവർ പ്രധാനമായും ടാർഗറ്റ് ചെയ്തത്. ഫോർബ്സിന്‍റെ കണക്കനുസരിച്ച് വ്യാജ വെബ്സൈറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 89% ത്തിന്‍റെ വർധനയുണ്ടായി. ഷോപ്പിങുമായി ബന്ധപ്പെട്ട 80% ഇമെയിലുകളും തട്ടിപ്പുകളായി ഫ്ലാഗ് ചെയ്യപ്പെട്ടു. വിശ്വസനീയമായ ഗൂഗിൾ സെർച്ച് റിസൾട്ടുകൾ പോലും ഉപയോക്താക്കളെ ദോഷകരമായ സൈറ്റുകളിലേക്കാണ് നയിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തട്ടിപ്പ് വെബ്‌സൈറ്റുകളെ കുറിച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഓൺലൈൻ ഷോപ്പർമാർക്ക് മുന്നറിയിപ്പ് നല്‍കി. യുഎസ് വിപണിയുടെ 95% ആധിപത്യം പുലർത്തുന്ന ക്രോം, സഫാരി, എഡ്‌ജ് തുടങ്ങിയ ജനപ്രിയ വെബ് ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്ക് ഈ മുന്നറിയിപ്പ് വളരെ പ്രധാനമാണ്. ഈ ഭീഷണികൾക്ക് ഇരയാകാതിരിക്കാൻ ഷോപ്പർമാരോട് ജാഗ്രത പാലിക്കാനും എഫ്ബിഐ അഭ്യർത്ഥിച്ചു.