ജില്ലാ ഹോമിയോ മെഡിക്കല് ഓഫീസിന് കീഴിലെ ഹോമിയോ ഡിസ്പെന്സറി/ ആശുപത്രികളില് 2025 ജനുവരി ഒന്ന് മുതല് 2025 ഡിസംബര് 31 വരെ അറ്റന്ഡര്, ഡിസ്പെന്സര്, നഴ്സിങ് അസിസ്റ്റന്റ് തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. അപേക്ഷകര്ക്ക് 2025 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. എസ്.എസ്.എല്.സിയാണ് അടിസ്ഥാന യോഗ്യത. സര്ക്കാര് ഹോമിയോ ഡിസ്പെന്സറി/ ആശുപത്രി/ ടി.സി.എം.സിയില് എ ക്ലാസ് രജിസ്ട്രേഷനുള്ള അംഗീകൃത ഡോക്ടറുടെ കീഴില് മൂന്നുവര്ഷത്തെ പ്രവര്ത്തിപരിചയമുള്ളവര് ജില്ലാ ലേബര് ഓഫീസര് കൗണ്ടര് സൈന് ചെയ്ത് സര്ട്ടിഫിക്കറ്റ്/ സര്ക്കാര് സ്ഥാപനത്തിലെ പ്രവര്ത്തിപരിചയ സര്ട്ടിഫിക്കറ്റുള്ളവര് ജില്ലാ മെഡിക്കല് ഓഫീസര് കൗണ്ടര് സൈന് ചെയ്ത സര്ട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഉദ്യോഗാര്ത്ഥികള് അസല് സര്ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തി പകര്പ്പ്, തിരിച്ചറിയല് രേഖയുടെ അസലുമായി കളക്ടറേറ്റില് പ്രവര്ത്തിക്കുന്ന ജില്ലാ ഹോമിയോ ഓഫീസില് ഡിസംബര് 7 ന് രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ ഹോമിയോ മെഡിക്കല് ഓഫീസര് അറിയിച്ചു. ഫോണ് -04936 205949.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്