കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് ഗണിത ശില്പശാല സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ പാഠപുസ്തകങ്ങളിലെ
സമാന്തര വരകൾ, അംശബന്ധം, സ്ക്വയർ നമ്പർ, ക്യുബിക് നമ്പർ, ഗുണന വസ്തുതകൾ, ഒന്നു മുതൽ തുടർച്ചയായ ഒറ്റസംഖ്യകൾ കൂട്ടുമ്പോൾ സ്ക്വയർ നമ്പർ ലഭിക്കുന്നത്, സമാന്തര ശ്രേണികൾ ഉണ്ടാവുന്നത് തുടങ്ങിയ വിവിധ ഗണിതശയങ്ങൾ ഗണിത ചാർട്ടിലൂടെ ആവിഷ്കരിക്കുന്നതിനുള്ള നേരനുഭവം കുട്ടികൾക്ക് ലഭിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയും സേവനത്തിൽ നിന്ന് വിരമിച്ച ഗണിതാധ്യാപകനുമായ സഹദേവൻ മാസ്റ്ററാണ് ശില്‌പ ശാലയ്ക്ക് നേതൃത്വം നൽകിയത്.
സ്വന്തം പേരിലെ യുട്യൂബ് ചാനലിലൂടെ ക്ലാസ്സുകൾ നൽകിയിരുന്ന ഇദ്ദേഹത്തെ വിദ്യാർഥികൾ തിരിച്ചറിഞ്ഞ് നേരിൽ കാണാനും പരിചയപ്പെടാനും ഓടിയെത്തിയത് കൗതുകകരമായി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.