സപ്ലൈകോയില്‍ വീണ്ടും വിലവര്‍ധന

തിരുവനന്തപുരം:
സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സപ്ലൈകോയില്‍ വീണ്ടും വിലവര്‍ധന. വന്‍പയര്‍, ജയ അരി, പച്ചരി, വെളിച്ചെണ്ണ എന്നിവയടക്കം നാല് ഇനങ്ങളുടെ വില കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചു. മുന്‍പ് വിലകൂട്ടുന്നതിന് സപ്ലൈകോ അറിയിപ്പ് നല്‍കുമായിരുന്നെങ്കില്‍ ഇത്തവണ അതൊഴിവാക്കി. വന്‍പയറിന് കിലോഗ്രാമിന് 75-ല്‍നിന്ന് 79, ജയ അരിക്ക് 29-ല്‍നിന്ന് 33, പച്ചരിക്ക് 26-ല്‍ നിന്ന് 29, വെളിച്ചെണ്ണ അരലിറ്ററിന് 55-ല്‍നിന്ന് 65 എന്നിങ്ങനെയാണ് വിലകൂടിയത്.

ഫെബ്രുവരിയില്‍ 13 സബ്‌സിഡിയിനങ്ങളുടെ വില കൂട്ടിയിരുന്നു. ഓണത്തിന് തൊട്ടുമുന്‍പ് മട്ട അരി, പഞ്ചസാര എന്നിവയ്ക്ക് വീണ്ടും വിലകൂട്ടി. മട്ടയരി കിലോഗ്രാമിന് 30-ല്‍നിന്ന് 33 ആയും പഞ്ചസാര 27-ല്‍നിന്ന് 33 ആയുമാണ് വര്‍ധിപ്പിച്ചത്. പൊതുവിപണിയിലെ വിലയില്‍നിന്ന് 30 ശതമാനംവരെ താഴ്ന്നുനില്‍ക്കുന്നവിധം സപ്ലൈകോ വില ക്രമീകരിക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ. സര്‍ക്കാരിന്റെ അനുമതി നേടണമെന്നുമാത്രം. മൂന്നാംവട്ടവും വിലവര്‍ധനയുമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോഴും സര്‍ക്കാര്‍ ഓണത്തിന് പ്രഖ്യാപിച്ച 225 കോടി സഹായത്തില്‍ 50 കോടി ഇപ്പോഴും സപ്ലൈകോയ്ക്ക് നല്‍കിയിട്ടില്ല. ഇത് ട്രഷറി കുരുക്കിലാണുള്ളത്. ഭക്ഷ്യവസ്തുക്കള്‍തന്ന ഏജന്‍സികള്‍ക്ക് 175 കോടിരൂപ നല്‍കിയാണ് ഓണംവിപണി ഓടിച്ചത്. നിലവില്‍ 400 കോടിയാണ് ഇവര്‍ക്കുള്ള കുടിശ്ശിക. കഴിഞ്ഞദിവസം ടെന്‍ഡര്‍ നടത്തിയെങ്കിലും ഇവരാരും സഹകരിച്ചില്ല. ക്രിസ്മസ് ഫെയറിനുള്ള വക കണ്ടെത്താന്‍ സ്ഥാപനം നെട്ടോട്ടത്തിലാണ്.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.