ക്രിസ്മസിനും ഒൻപത് ദിവസത്തെ അവധി

കൽപ്പറ്റ:
ഇത്തവണത്തെ ഓണാവധി പത്ത് ദിവസം തികച്ച്‌ കിട്ടാത്തതിൻ്റെ വിഷമത്തില്‍ ആയിരുന്നു വിദ്യാർഥികള്‍ എന്നാല്‍ ആ വിഷമം മാറും മുമ്പേ ക്രിസ്മസ് അവധിയും ദാ ഇങ്ങെത്തി. എന്നാല്‍ അവിടെയും നിരാശ തന്നെ, ഇത്തവണ ക്രിസ്മസ് അവധിയും പത്ത് ദിവസം കിട്ടില്ല പകരം ഒൻപത് ദിവസം മാത്രമാണ് ലഭിക്കുക. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇത്തവണ ഓണത്തിനും ഒൻപത് ദിവസം മാത്രമാണ് അവധി നല്‍കിയത്. പരീക്ഷകള്‍ പൂർത്തിയാക്കി 21-നാണ് സംസ്ഥാനത്ത് ഇത്തവണ ക്രിസ്‌മസ് അവധി ആരംഭിക്കുന്നത്. അവധി കഴിഞ്ഞ് ഡിസംബർ 30-ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ അധ്യയന വർഷത്തെ ക്രിസ്‌മസ് പരീക്ഷയുടെ ടൈം ടേബിള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തിന് ഡിസംബർ 11 മുതല്‍ 19 വരെയാണ് ക്രിസ്‌മസ് പരീക്ഷ നടക്കുന്നത്. പരീക്ഷകള്‍ പൂർത്തിയാക്കി 21 നാണ് സംസ്ഥാനത്ത് ഇത്തവണ ക്രിസ്‌മസ് അവധി ആരംഭിക്കുന്നത്. മേല്‍പ്പറഞ്ഞ പരീക്ഷാ ദിവസങ്ങളില്‍ സർക്കാർ ഏതെങ്കിലും സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നേ ദിവസത്തെ പരീക്ഷ ഡിസംബർ 20-ന് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്‌മസ് അവധി ദിനങ്ങള്‍ ഏതെല്ലാമെന്ന് നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്ന കുട്ടികള്‍ക്ക് ഇത്തവണയും തിരിച്ചടിയായി ഒൻപത് ദിവസം മാത്രമാണ് അവധി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഒൻപത് ദിവസമാണ് ക്രിസ്മസ് അവധി ലഭിച്ചത്. അതിന് മുന്നത്തെ വർഷങ്ങളില്‍ കൃത്യമായി 10 ദിവസം ഓണം, ക്രിസ്‌മസ് അവധി ലഭിച്ചിരുന്നു. വിദ്യാഭ്യാസ കലണ്ടറിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്കൂള്‍ അവധിയെയും ബാധിക്കുന്നത്. കഴിഞ്ഞ വർഷം 210 അധ്യയനദിനം ഉള്‍പ്പെടുത്തിയുള്ള കലണ്ടർ അധ്യാപക സംഘടനകള്‍ ശക്തമായി എതിർത്തിരുന്നു. എന്നാല്‍ ഈ എതിർപ്പ് പരിഗണിച്ച്‌ ഇക്കൊല്ലം അധ്യയനദിനം 205 ആക്കി കുറച്ചിരുന്നു. ഇതിനെതിരെയും അധ്യാപക സംഘടനകള്‍ അതിർപ്പ് അറിയിച്ചിരുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *