മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അവർക്ക് വാഹനം ഓടിക്കാൻ നല്‍കുന്ന മാതാപിതാക്കള്‍ ജാഗ്രതൈ… കുട്ടികളെക്കൊണ്ട് വാഹനമോടിപ്പിക്കുന്ന സംഭവങ്ങള്‍ വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിശക്തമായ നടപടികളുമായി രംഗത്തിറങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങി പിടിയിലായാല്‍ രക്ഷിതാക്കളുടെ പേരില്‍ കേസും 25000 രൂപ പിഴയും ഈടാക്കും. മൂന്ന് വർഷം തടവ് ശിക്ഷയും കിട്ടാവുന്ന കുറ്റമാണിത്. രക്ഷിതാവായിരിക്കും തടവ് ശിക്ഷ അനുഭവിക്കേണ്ടി വരിക. ഇത്തരക്കാർക്ക് 25 വയസായ ശേഷമേ ലൈസൻസ് അനുവദിക്കൂ. അതുവരെ ഇവർ മോട്ടോർ വാഹന വകുപ്പിന്റെ കരിമ്പട്ടികയിലായിരിക്കും. ഇത്തരം കേസുകളില്‍ കോടതിയും ശക്തമായ വിധികളാണ് പുറപ്പെടുവിക്കുന്നത് പ്രായപൂർത്തിയാവാത്ത മകന് വാഹനം നല്‍കിയ കേസില്‍ പിതാവിനെ കാസർഗോഡ് സിജെഎം കോടതി ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. വേറൊരു സ്ഥലത്ത് കഴിഞ്ഞ ദിവസം പ്രായപൂർത്തിയാവാത്ത മകന് ഇരുചക്രവാഹനം ഓടിക്കാൻ നല്‍കിയ മാതാവിനെതിരെ പോലീസ് കേസെടുത്തു. കുട്ടി പ്രായപൂർത്തി ആയാലും 25 വയസിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കൂവെന്ന് എംവിഡി വ്യക്തമാക്കി.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ