പല മാതാപിതാക്കളും കുട്ടികളെ ഭക്ഷണം കഴിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കാണാന്‍ അനുവദിക്കാറുണ്ട്. ഭക്ഷണം എളുപ്പത്തില്‍ കഴിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നതിനാലാണ് ഫോണ്‍ നല്‍കുന്നത്. എന്നിരുന്നാലും കുട്ടികള്‍ക്ക് ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഭക്ഷണ സമയത്ത് ഫോണ്‍ കാണുന്നത് ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു. ഇത് വിവിധ രോഗങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ ഫോണ്‍ കണ്ട് ആഹാരം കഴിക്കുന്നത് കുട്ടികളുടെ ദഹനാവസ്ഥയെ ബാധിക്കുന്നു. ഇതിന്റെ ഫലമായി അവരില്‍ പോഷകങ്ങള്‍ ശരിയായ രീതിയില്‍ ആഗീരിക്കണം ചെയ്യപ്പെടാതിരിക്കുകയും വളര്‍ച്ചക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെതന്നെ കുട്ടികളുടെ മാനസികാരോഗതി ദോഷകരമായി ബാധിക്കും. പഴയ കാലത്തെ അപേക്ഷിച്ച് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന ഒരു കാലഘട്ടമാണ് ഇന്നുള്ളത്. പക്ഷേ, നമ്മുടെ കുട്ടികളില്‍ കുറെയധികം പേര്‍ക്കും ഭക്ഷണം കഴിക്കുന്നതിന്റെ ഇന്ദ്രിയാനുഭവം ആസ്വദിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. മൊബൈല്‍ ഫോണും ടെലിവിഷനും കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് എങ്ങനെയാണ് ഭക്ഷണത്തിന്റെ രുചിയും ഭക്ഷിക്കുന്നതിലെ മനഃസുഖവും ആസ്വദിക്കാന്‍ സാധിക്കുക. നമ്മുടെ കുട്ടികള്‍ ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്നതിന് തീന്മേശയില്‍ മാതാപിതാക്കളുടെ കടിഞ്ഞാണ്‍ വേണം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള ഭക്ഷണസമയത്തെ മാതാപിതാക്കള്‍ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. കുട്ടികള്‍ ആഹാരം കഴിക്കുമ്പോള്‍ കഴിക്കുന്നതിന്റെ ഇന്ദ്രിയാനുഭവം ആസ്വദിക്കാനും മെച്ചപ്പെട്ട ഭക്ഷണ ശീലങ്ങളിലേക്ക് കുട്ടികളെ നയിക്കാനും കഴിയുമെന്ന് പഠനം പറയുന്നു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്ഡ് കമ്മ്യൂണിക്കേഷന്, ടെലിവിഷന് ആന്ഡ് ജേണലിസം, പി.ആര് ആന്ഡ് അഡ്വവര്ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്