2024-25 അധ്യയന വര്‍ഷത്തെ എല്‍എസ്‌എസ്, യുഎസ്‌എസ് പരീക്ഷകള്‍ 2025 ഫെബ്രുവരി 27-ന് നടക്കും. ഇരു പരീക്ഷകള്‍ക്കും രണ്ട് പേപ്പറുകള്‍ വീതമായിരിക്കും. രാവിലെ 10:15 മുതല്‍ 12 വരെ പേപ്പര്‍ ഒന്നും ഉച്ചയ്ക്ക് 1:15 മുതല്‍ മൂന്നുവരെ പേപ്പര്‍ രണ്ട് പരീക്ഷയും നടക്കും. പരീക്ഷയ്ക്ക് ഫീസ് ഇല്ല. അര്‍ഹതയുള്ള കുട്ടികളുടെ വിവരങ്ങള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി 15 വരെ രജിസ്റ്റര്‍ ചെയ്യണം. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്നതും രണ്ടാം ടേം പരീക്ഷയില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം എന്നീ വിഷയങ്ങളില്‍ എ-ഗ്രേഡ് നേടിയിട്ടുള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് എല്‍എസ്‌എസ് പരീക്ഷ എഴുതാം. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രം ബി-ഗ്രേഡ് ആയവര്‍ക്ക് ഉപജില്ലാതല കലാ, കായിക, പ്രവൃത്തി പരിചയ, ഗണിത, സാമൂഹ്യശാസ്ത്ര മേളകളില്‍ ഏതെങ്കിലും ഇനത്തില്‍ ‘എ’ ഗ്രേഡോ ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കില്‍ പരീക്ഷയെഴുതാം. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യയന വര്‍ഷം ഏഴാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് യുഎസ്‌എസ് പരീക്ഷയില്‍ പങ്കെടുക്കാം. രണ്ടാം ടേം പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-ഗ്രേഡ് വേണം. ഭാഷാവിഷയങ്ങളില്‍ രണ്ടു പേപ്പറുകള്‍ക്ക് എ-ഗ്രേഡും ഒന്നില്‍ ബി-ഗ്രേഡും ലഭിച്ചവര്‍ക്കും ശാസ്ത്ര വിഷയങ്ങളില്‍ രണ്ടെണ്ണത്തിന് എ-ഗ്രേഡും ഒന്നിന് ബി-ഗ്രേഡും ലഭിച്ചവര്‍ക്കും പരീക്ഷ എഴുതാം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍