ക്ഷീര വികസന വകുപ്പിന്റെ ക്ഷീരഗ്രാമം പദ്ധതിയിലേക്ക് നെന്മേനി, പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡയറി ഫാം ആധുനിക – യന്ത്രവത്ക്കരണം, രണ്ട് പശു ഡയറി യൂണിറ്റ്, അഞ്ച് പശു ഡയറി യൂണിറ്റ് പദ്ധതികള്‍ നടപ്പാക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ ഡിസംബര്‍ 25 നകം ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ സുല്‍ത്താന്‍ ബത്തേരി, പനമരം ക്ഷീര വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍- 04936 222905, 04935 220002.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ