അതിഥിമന്ദിരങ്ങളിലൂടെ 20 കോടിയുടെ അധിക വരുമാനം:മന്ത്രി പി.എ മുഹമ്മദ്റിയാസ്

സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയതോടെ മൂന്ന് വര്‍ഷത്തിനകം 20 കോടിയുടെ വരുമാനം ലഭിച്ചതായി ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്റിയാസ്. സുല്‍ത്താന്‍ ബത്തേരിയില്‍ നവീകരിച്ച ഗവ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് വര്‍ഷത്തിനകം സര്‍ക്കാര്‍ ഗസ്റ്റ്-റസ്റ്റ് ഹൗസുകളില്‍ താമസിച്ചത് മൂന്നുലക്ഷം ആളുകളാണ്. ജില്ലയിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വമുള്ള പ്രചാരണം ഉറപ്പാക്കണം. സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം 2025 ഓടെ പൂര്‍ത്തീകരിക്കും. വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ള താമസം, ഭക്ഷണം ഗസ്റ്റ് ഹൗസുകളിലൂടെ ഉറപ്പാക്കും. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വയനാട്. മുണ്ടക്കൈ, ചൂരല്‍മല പ്രകൃതി ദുരന്തത്തിന് ശേഷം ജില്ലയിലെ ടൂറിസം മേഖല അതിജീവനത്തിലൂടെ മുന്നേറുകയാണ്. പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പുകള്‍ ജില്ലയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് ടൂറിസം മേഖലയിലെ സാധ്യതകളാണെന്നും മന്ത്രി വ്യക്തമാക്കി. നാല് സ്യൂട്ട് റൂം, നാല് ഗസ്റ്റ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ശുചിമുറി, അടുക്കള, മോഡുലര്‍ അടുക്കള, ഫര്‍ണിച്ചര്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍, മേല്‍ക്കൂര എന്നിവയുള്‍പ്പെടെ 4.3 കോടി ചെലവിലാണ് ഗസ്റ്റ് ഹൗസ് നവീകരിച്ചത്. അതിഥി മന്ദിരങ്ങളില്‍ എത്തുന്നവര്‍ക്ക് മികച്ച താമസ സൗകര്യം, ഭക്ഷണം, സൗഹൃദപരമായ അന്തരീക്ഷം എന്നിവ സൃഷ്ടിക്കാന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രദ്ധ പുലര്‍ത്തണമെന്ന് പരിപാടിയില്‍ അധ്യക്ഷനായി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ കെ.ജി അജീഷ്, ഡി. ഗിരീഷ് കുമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.