അനധികൃത പ്ലാസ്റ്റിക് നിര്‍മാണം ; സ്ഥിരം സംവിധാനം വേണമെന്ന് ഹൈകോടതി

അംഗീകാരമില്ലാത്ത പ്ലാസ്റ്റിക് ഉല്പന്ന നിർമാണം തടയാൻ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനം വേണമെന്ന് ഹൈകോടതി. സ്ഥാപനങ്ങള്‍ അനധികൃതമായി പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, കവർ തുടങ്ങിയവ ഉല്പാദിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ തദ്ദേശ സ്ഥാപനങ്ങളുടെയും പോലീസിന്‍റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങള്‍ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. രജിസ്ട്രേഷനില്ലാതെ പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ നിർമ്മിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. വിഷയം ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും. പരിശോധന സംവിധാനമൊരുക്കാൻ മതിയായ ജീവനക്കാരില്ലെന്ന് ഹരജി പരിഗണിക്കവേ മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെയും പോലീസിന്‍റെയും സഹായം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അറിയിച്ചു. എന്നാല്‍, നടപടി സ്വീകരിക്കേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം നടപടി കാര്യക്ഷമമാകാൻ ഇടയില്ല. തുടർന്ന്, തദ്ദേശ സ്ഥാപനങ്ങളുടെയും പോലീസിന്‍റെയും സഹായമടക്കം ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന നടപടി സംബന്ധിച്ച്‌ വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. സത്യവാങ്മൂലത്തിന്‍റെ പകർപ്പ് പരിസ്ഥിതി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.