പ്രളയബാധിത കുടുംബങ്ങൾക്ക് ആശ്വാസമായി പ്രോജക്ട് വിഷൻ

പ്രളയബാധിത കുടുംബങ്ങൾക്കായി പ്രോജക്റ്റ് വിഷൻ നടപ്പിലാക്കി വരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതബാധിത കുടുംബങ്ങൾക്കായി നിർമിച്ച 15-മത് ഭവനത്തിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു. ഒണ്ടയങ്ങാടി,വേമോം സ്വദേശി കൊച്ചുമലയിൽ മേരി സി.പിക്കാണ് വീട് നിർമ്മിച്ചു നൽകിയത്. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെട്ട വീടായിരുന്നു മേരിയുടെത്. എന്നാൽ സാമ്പത്തിക ബാധ്യതകൾ മൂലം പണി പൂർത്തീകരിക്കാൻ സാധിച്ചില്ല.ഇത്തരമൊരു അവസ്ഥയിൽ രണ്ടര ലക്ഷം രൂപ ഭവന നിർമ്മാണത്തിനായി നൽകിയതോടൊപ്പം ഭവന നിർമാണ പ്രവർത്തനങ്ങളും പ്രോജക്റ്റ് വിഷൻ ഏറ്റെടുത്ത് നടത്തി. 650 സ്ക്വയർഫീറ്റ് വരുന്ന വീട്ടിൽ ഒരു ഹാൾ , 2 ബെഡ്റൂം , അടുക്കള, ശുചി മുറി എന്നിവ ഉൾപ്പെട്ടതാണ്.ഭവന നിർമ്മാണത്തിനാവശ്യമായ സാങ്കേതിക സഹായം നൽകിയത് കേരള എഞ്ചിനീയേഴ്സ് അസ്സോസിയേഷൻ എന്ന സംഘടനയാണ്. ഭവന നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത് ഷെൽട്ടർ എന്ന സംഘടനയാണ്. ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ, ഷെൽട്ടർ എന്ന സംഘടനയെ പ്രതിനിധീകരിച്ച് ജയൻ കെ കെ,ജെയ്സൺ എന്നിവരും പങ്കെടുത്തു. പ്രോജക്ട് വിഷനു വേണ്ടി വയനാട് ജില്ലാ കോർഡിനേറ്റർ സിമി മാത്യു ഇത്തരമൊരു ചടങ്ങ് ആസൂത്രണം ചെയ്തു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.