വയനാട് ഗവ എന്‍ജിനീയറിങ് കോളേജില്‍ പരീക്ഷ മൂല്യ നിര്‍ണയ ക്യാമ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദം, മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി ഒന്നിന് രാവിലെ 11 ന് കൂടിക്കാഴ്ചക്കും നൈപുണി പരീക്ഷക്കുമായി ഓഫീസിലെത്തണം. ഫോണ്‍ -04935 257321.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.