ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളോത്സവത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ചെസ് മത്സരം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം പി.എം ഷബീറലി ഉദ്ഘാടനം ചെയ്തു. പുരുഷ വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ വി.എസ് അഭിനവ് രാജ് ഒന്നാം സ്ഥാനവും മാനന്തവാടി നഗരസഭയിലെ അക്ഷയ് കെ രാജ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ കല്‍പ്പറ്റ നഗരസഭയിലെ ആര്‍. വി പുണ്യ, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ റിഥ്വി റഫിയുദ്ദീന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

മാറുന്ന കാൻസർ പാറ്റേണുകൾ; ചെറുപ്രായവും ശാരീരിക ക്ഷമതയും രക്ഷയാവില്ല!
വാർധക്യത്തിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ലാതായി മാറിയിരിക്കുകയാണ് കാൻസർ. ഇന്ന് ഇന്ത്യയിൽ ഇതിന്റെ പ്രതിരോധവും മുൻകൂട്ടിയുള്ള രോഗനിർണയവും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും ഏറ്റവും വേഗത്തിൽ തന്നെ ആരംഭിക്കണം. ചെറു പ്രായമോ ശാരീരിക ക്ഷമതയോ ഒന്നും







