പാതിരിപ്പാലം: പാതിരിപ്പാലത്ത് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച്
യുവാവ് മരിച്ചു. കുറ്റ്യാടി മേലിയേടത്ത് ഷെബീർ (24)ആണ് മരണ പ്പെട്ടത്. സഹയാത്രികരും കുറ്റ്യാടി സ്വദേശികളുമായ ഷാഫി, യൂനുസ്, സഹൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കൽപ്പറ്റയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5.30 ഓടെയായിരു ന്നു അപകടം. കുറ്റ്യാടിയിൽ നിന്നും ഊട്ടിയിലേക്ക് പോയ സംഘമാണ് കാറിലുണ്ടായിരുന്നത്. ബോർവെൽ സാമഗ്രികളുമായി വന്ന ലോറി യാണ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.