കാവുംമന്ദം: ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് തരിയോട് ഗ്രാമപഞ്ചായത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ മാതൃകാപരമായി കൃഷി ചെയ്യുന്ന മികച്ച കർഷകരെ ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ്, കാർഷിക വികസന സമിതി അംഗങ്ങളായ പി പി ഹംസ, ബേബി മൂത്തേടത്ത്, പി കെ അബ്ദുറഹിമാൻ, എം ടി ജോൺ, ടിവി ജോസ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ കെ ആർ ഷിരൻ സ്വാഗതവും വി ജെ മാത്യു നന്ദിയും പറഞ്ഞു. മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട മത്തായി അൽഫോൻസാ, മേരിക്കുട്ടി മണ്ണത്താനിക്കൽ, ടി ഡി ജോണി, രാമചന്ദ്രൻ രഞ്ജു ഭവൻ, ഷാജി മരുതോലിക്കൽ, ഷൈജ ജോണി, ഡേവിഡ് തൊട്ടിയിൽ, അനഘ മോഹനൻ, ഗോവിന്ദൻ നായർ, സി എ ജയരാജൻ, ജോയ് പോൾ, റിജിൽ പി, ജിന്റോ ജോർജ്, എം ടി ജോണി എന്നിവരെയാണ് ആദരിച്ചത്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം