പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസനം- പച്ചക്കറി തൈ വിതരണം പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും പടിഞ്ഞാറത്തറ കൃഷി ഭവനില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍ അപേക്ഷ, സ്ഥല നികുതി രസീത് എന്നിവ സഹിതം ജനുവരി 15 ന് വൈകിട്ട് അഞ്ചിനകം കൃഷി ഭവനിലെത്തിക്കുകയോ വാര്‍ഡ് മെമ്പര്‍മാര്‍ക്ക് നല്‍കുകയോ ചെയ്യണം. ഫോണ്‍-04936-273419.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







