കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം ഗ്രാമ സൗഭാഗ്യകളില്‍ ക്രിസ്തുമസ് – പുതുവത്സരാഘോഷത്തോടനുബന്ധിച്ച് റിബേറ്റ് മേള ആരംഭിച്ചു. റിബേറ്റ് മേളയും ആദ്യവില്പനയും കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ അഡ്വ ടി.ജെ ഐസക്ക് നിര്‍വഹിച്ചു. ഖാദി ദോതികള്‍, മുണ്ടുകള്‍, ഷര്‍ട്ടുകള്‍, ഉന്നക്കിടക്കകള്‍, തലയണകള്‍, സില്‍ക്ക് തുണിത്തരങ്ങള്‍, ഖാദി ഷര്‍ട്ടുകള്‍, തേന്‍, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ് തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ ഗ്രാമ സൗഭാഗ്യകളിലൂടെ ലഭിക്കും. ജനുവരി നാല് വരെ മുപ്പത് ശതമാനം റിബേറ്റോടെ തുണിത്തരങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനകാര്‍ക്ക് ക്രഡിറ്റ് സൗകര്യവുമുണ്ട്. പ്രോജക്ട് ഓഫീസര്‍ അയിഷ, ദിലീപ് കുമാര്‍, മേരിക്കുട്ടി, നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം