ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധ സേന പതാക ദിനം കളക്‌ട്രേറ്റില്‍ ആചരിച്ചു. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് എസ്.കെ.എം.ജെ സ്‌കൂളിലെ എന്‍.സി.സി കേഡറ്റുകള്‍ പതാക ദിന സ്റ്റാമ്പ് കൈമാറി ഉദ്ഘാടനം ചെയ്തു.
പതാക നിധി സമാഹരണം വീര മൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍, വിമുക്ത ഭടന്മാര്‍, വിധവകള്‍, കുട്ടികള്‍ എന്നിവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം കെ. അജീഷ്, ഫൈവ് കേരള ബറ്റാലിയന്‍ സുബേദാര്‍ മേജര്‍ ടി.എം രാജു, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എസ്. സുജിത, വിമുക്തഭടനായ കെ.എന്‍ രാമചന്ദ്രന്‍,
സീനിയര്‍ ക്ലര്‍ക്ക് ഷൗക്കത്ത് അലി, ക്ലാര്‍ക്ക് ഒ.ജി സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര് കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന് മുഖേന പ്രത്യേക