തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്പര്യമുള്ള തൊഴില്‍ മേഖലകളില്‍ മികച്ച പരിശീലനം നല്‍കും. തൊഴില്‍ ദാതാക്കളുമായി കൂടിയാലോചിച്ച് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അഭിരുചിക്ക് അനുസൃതമായ തൊഴില്‍ പദ്ധതിയിലൂടെ ലഭ്യമാക്കും. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേര്‍സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. വിജ്ഞാന കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ലിഷ ടീച്ചര്‍, ടോം ജോസ്, സാലി പൗലോസ്, ഷാമില ജുനൈസ്, കെ റഷീദ്, കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. റിപ്പണ്‍ 52 സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടന്ന കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ മുന്നേറുന്ന വിഭിന്നശേഷിക്കാരെ