സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പക്ക് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. പദ്ധതികള്‍ പ്രകാരം വായ്പ തുക ഉപയോഗിച്ച് ഗുണഭോക്താവിന് കൃഷി ഒഴികെയുള്ള സ്വയം തൊഴില്‍ പദ്ധതി ചെയ്യാം. വായ്പ തുകയുടെ ആറു ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി വസ്തു- ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കല്‍പ്പറ്റ പിണങ്ങോട് റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്







