നിറം കുറവെന്ന പേരിൽ ഭർത്താവിന്റെ അവഹേളനം, ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തൽ; നവവധു ജീവനൊടുക്കി

മലപ്പുറം : നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകി.

2024 മെയ് 27 നായിരുന്നു മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭർത്താവ് അബ്‌ദുൽ വാഹിദ് നിറത്തിന്റെ പേരിൽ നിരന്തരം പെൺകുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. ഷഹാന മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഇതിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താനും നിർബന്ധിച്ചു. വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെൺകുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു. ഭർത്താവിനും മാതാപിതാക്കൾക്കും എതിരായ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാൻ നിർമാതാക്കളുടെ സംഘടന; ‘ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കും’

ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി നിർമാതാക്കളുടെ സംഘടനയും. കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. ദിലീപ്

നടിയെ ആക്രമിച്ച കേസിൽ ആദ്യ പ്രതികരണവുമായി AMMA; ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ അമ്മ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു’ എന്നാണ് പ്രതികരിച്ചിരിക്കുന്നത്. നടി

രണ്ടാഴ്ച കൊണ്ട് 827 കോടി തിരിച്ചുനൽകി ഇൻഡിഗോ; പകുതി ബാഗേജുകളും തിരിച്ചുനൽകി

നിരവധി യാത്രക്കാരെ ബാധിച്ച വിമാന യാത്രാ പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോ റീഫണ്ടായി തിരിച്ചുനൽകിയത് വലിയ തുകയെന്ന് റിപ്പോർട്ട്. രണ്ടാഴ്ച കൊണ്ട് ഇൻഡിഗോ യാത്രക്കാർക്ക് തിരിച്ചുനൽകിയത് 827 കോടി രൂപയാണെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി സിപിഎം നേതാവ് പി പി ദിവ്യ. ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ എന്ന് ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ

നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് മഞ്ജു വാര്യർ നടത്തിയ പ്രതികരണത്തിൽ നിന്നാണെന്നായിരുന്നു വിധി പ്രസ്താവത്തിന് പിന്നാലെ ദിലീപ് നടത്തിയ പ്രതികരണം. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന്

വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ തീയ്യതി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ പഠിക്കുന്ന മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കേണ്ട തീയ്യതി നീട്ടി. ഡിസംബർ 15 വരെയാണ് ദീർഘിപ്പിച്ച സമയം. അപേക്ഷ ഫോം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.